Skip to main content

ഓപ്പറേഷന്‍ കനോലി കനാല്‍  ജനുവരി 1 ന് പൂര്‍ത്തികരിക്കും

കനോലി കനാല്‍ ശുചീകരണ യജ്ഞം  'ഓപ്പറേഷന്‍ കനോലി കനാല്‍' ജനുവരി ഒന്നിന് മുമ്പായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിന്റെ മുന്നോടിയായി നവംബര്‍ ഒന്നിന് കൗണ്‍ഡൗണ്‍ ആരംഭിക്കും. ഇതിനായി രാവിലെ ഒന്‍പത് മണിക്ക് സരോവരം ബയോപാര്‍ക്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകൂടും. നവംബര്‍ എട്ടിന് വിശദമായ അവലോകന യോഗം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേരാനും തീരുമാനമായി. രണ്ടാഴ്ച കൂടുമ്പോള്‍ കനാലിലെ വെള്ളം പരിശോധിക്കാന്‍ സി. ഡബ്ല്യു.ആര്‍.ഡി.എം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാച്ച് മാന്‍ ടവര്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കാന്‍ നടപടിയെടുക്കും. കല്ലായി - മൂര്യാട് ഭാഗത്തെ ചെളി നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.  മേയറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ്, വിദ്യാഭ്യാസ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ. സത്യന്‍, കനാല്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. രന്‍ജിത്ത്, ബാബു പറമ്പത്ത്, സി. ഡബ്ല്യു.ആര്‍.ഡി.എം പ്രതിനിധി പി.എസ്. ഹരികുമാര്‍, പി.സി.ബി എന്‍ജിനീയര്‍ ഷബ്‌ന ഘുഷി ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

date