Skip to main content

കോണ്ടൂര്‍ തോടിനെ വീണ്ടെടുത്ത് എന്റെ മണിമലയാര്‍ പദ്ധതിക്ക് തുടക്കമായി

 

മണിമല ഗ്രാമപഞ്ചായത്തിലെ മൂടപ്പെട്ടു കിടന്ന കോണ്ടൂര്‍ തോടിനെ വീണ്ടെടുത്ത് എന്റെ മണിമലയാര്‍ പദ്ധതിയ്ക്ക് തുടക്കമായി. മണിമല ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കോണ്ടൂര്‍ തോട് ഒരുകാലത്ത് പ്രദേശത്തുണ്ടായിരുന്ന പാടശേഖരങ്ങളുടെ അവശേഷിപ്പാണ്. തോടിന്റെ മണ്ണുമൂടിപ്പോയ ഭാഗം വീണ്ടെടുത്തതോടെ രണ്ടു ഒരു കിലോ മീറ്ററോളം തടസ്സങ്ങളില്ലാതെ നീരൊഴിക്കുണ്ടായി. മണിമല സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ കോണ്ടൂര്‍-പള്ളിപ്പുറെ തോടും വൃത്തിയാക്കി. മണിമലയാറ്റില്‍ ചേരുന്ന തോടുകളില്‍ നിറഞ്ഞ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയതോടെ ഇവയില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതയും അവസാനിക്കുമെന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്റെ മണിമലയാര്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ കൂടിയായ ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. മണിമല മാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കുന്നതിന് തുമ്പൂര്‍മൂഴി മാതൃകയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും എംഎല്‍എ പറഞ്ഞു. വൃത്തിയാക്കിയ തോടുകളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെ വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ച്  മാലിന്യം നിക്ഷേപിക്കുവര്‍ക്കെതിരെ കേസെടുക്കുമെന്ന് എംഎല്‍എ അറിയിച്ചു. 

 മണിമല ബ്രിട്ടീഷ് പാലത്തിനടിയിലുള്ള മാലിന്യക്കൂമ്പാരമാണ് ഇനിയും നീക്കം ചെയ്യാനുള്ളത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയായി. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നു പോകുന്ന മണിമലയാറിനെയും പുഴയിലേയ്‌ക്കെത്തുന്ന വിവിധ കൈവഴികളെയും തോടുകളെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച എന്റെ മണിമലയാര്‍ പദ്ധതിയ്ക്ക് ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ പുഴ പഠനയാത്രയിലൂടെയാണ് അടിത്തറയുണ്ടാകുന്നത്. ഇതിനായി എന്റെ മണിമലയാര്‍ എന്ന പേരില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. 

 

 രണ്ടു കിലോമീറ്റര്‍ നീളം വരു കോണ്ടൂര്‍ തോടിന്റെ ശുചീകരണത്തില്‍  തൊഴിലുറപ്പ് തൊഴിലാളികള്‍, യുവദീപ്തി യുവജനസംഘം, ജനപ്രതിനിധി, കുടുംബശ്രീ മിഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തോടിനു സമീപത്തെ  താമസിക്കാരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണവും പങ്കാളിത്തവും  ഉറപ്പാക്കിയതും ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ വിജയത്തിന് കാരണമായി. എന്റെ മണിമലയാര്‍ കൂട്ടായ്മയുടെ കണ്‍വീനര്‍ ഡോ. പുന്നന്‍ കുര്യന്‍, കോ-ഓര്‍ഡിനേറ്ററും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ എസ്. വി. സുബിന്‍,   കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, അംഗം ജോയി മാങ്കാങ്കുഴി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, മണിമല ഗ്രാമപഞ്ചായത്തംഗങ്ങളായ ആന്‍സി സെബാസ്റ്റ്യന്‍, പി.റ്റി. ചാക്കോ, പി.വി. മൈക്കിള്‍ മണ്ണക്കനാട്, ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍, തോമ്മാച്ചന്‍ ചെറിയനോലി, സി.എസ്. ജോസഫ് കുറുപ്പംപറമ്പില്‍, ഷിജോ പുതുപ്പറമ്പില്‍, എം.സി. ചാക്കോ മാവേലിക്കുന്നേല്‍, പരിസ്ഥിതി പ്രവര്‍ത്തകനും കവിയുമായ ജെയിംസ് കണ്ണിമല, സെന്റ് ജോര്‍ജ്ജ് എച്എസ്എസ് പ്രിന്‍സിപ്പല്‍ ബെന്നി തോമസ്, അദ്ധ്യാപകരായപി.വി. ഷിബു, ശ്രീകല, റ്റിനു, രാജലക്ഷ്മി, സാന്ദ്ര, കൊച്ചായന്‍ മാവേലിക്കുന്നില്‍, അഭിലാഷ് പഴയിടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 

2 Attachments

 

 

 

date