Skip to main content

പശുപരിപാലന പരിശീലനം

 

ക്ഷീരവികസന വകുപ്പ് ഏറ്റുമാനൂര്‍ യൂണിറ്റ് ഓഫീസും ആത്മയും ചേര്‍ന്ന് പശുപരിപാലന പരിശീലനം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 23 ന് ആരംഭിക്കുന്ന ആദ്യ ക്ലാസ്സ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബീനാ ബിനു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒക്‌ടോബര്‍ 30, നവംബര്‍ 7,13,20,27 എന്നീ ദിവസങ്ങളില്‍ ക്ലാസ്സ് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 കര്‍ഷകരെയാണ്  പരിശീലനത്തില്‍ ഉള്‍പ്പെടുത്തുക.    സമ്പാദക കര്‍ഷകനായി തിരഞ്ഞെടുത്തിട്ടുള്ള ചീപ്പുങ്കല്‍  ആലുമ്പറമ്പില്‍ ഡെന്നി ജോസഫിന്റെ  ഭവനത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏറ്റുമാനൂര്‍ ക്ഷീരവികസന ഓഫീസിലോ ചീപ്പുങ്കല്‍ ക്ഷീരസംഘത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0481-2539934

                                                      (കെ.ഐ.ഒ.പി.ആര്‍-2024/18)

date