Skip to main content

അനര്‍ഹമായ റേഷന്‍ കാര്‍ഡ്; മുക്കത്ത് ക്യാമ്പ് 25 ന്

തെറ്റായ സത്യവാങ്്മൂലം നല്‍കി മുന്‍ഗണനാ/എ.എ.വൈ വിഭാഗത്തില്‍ റേഷന്‍കാര്‍ഡുകള്‍ ലഭിച്ച മുക്കം നഗരസഭ കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുളള പ്രത്യേക ക്യാമ്പ് ഈ മാസം 25 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000  രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ), പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ള കുടുംബാംഗം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ/എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അനര്‍ഹമായ കാര്‍ഡുകള്‍ 25 നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കുകയും കാര്‍ഡുകള്‍                    റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
 

date