Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം 

    വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷിവിഭാഗക്കാരായ കുട്ടികള്‍ക്കും അപേക്ഷിക്കാം) വനിതശിശുവികസന വകുപ്പ് 'ഉജ്ജ്വല ബാല്യം- 2018 ' പുരസ്‌കാരം നല്‍കുന്നു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച അഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഒരുകുട്ടിക്ക് 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് വിതരണം ചെയ്യും. അപേക്ഷകള്‍ ഒക്‌ടോബര്‍ 31 നകം മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:04936 246098, 8281899471.
 

date