Skip to main content

പ്രകൃതി ദുരന്തം:  4447 കുടുംബങ്ങള്‍ക്ക്  അടിയന്തര ദുരിതാശ്വാസ തുക നല്‍കി

 

ജില്ലയില്‍ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ നശിച്ചവര്‍ക്കും വാസയോഗ്യമല്ലാതായി തീര്‍ന്ന കുടുംങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ അടിയന്തര ധനസഹായം 10,000 രൂപ 4447 കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ നിന്നും ലഭിച്ച 4573 അപേക്ഷകളില്‍ അര്‍ഹരായ 4447 അപേക്ഷകര്‍ക്കാണ് തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒക്‌ടോബര്‍ 15 വരെ നല്‍കിയത്. ആദ്യഘട്ടത്തില്‍ സെപ്തംബര്‍ അഞ്ച് വരെ അര്‍ഹരെന്ന് കണ്ട 3284 പേര്‍ക്കാണ് അടിയന്തര ധനസഹായം നല്‍കിയത്. വിവിധ കാരണങ്ങളാല്‍ ലിസ്റ്റില്‍ നിന്ന് ഉള്‍പ്പെടാതെ പോയ  അര്‍ഹരായവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിന്  സര്‍ക്കാര്‍  അവസരം  നല്‍കിയിരുന്നു. .ഇതുപ്രകാരം ലഭിച്ച 1289 അപ്പീല്‍ അപേക്ഷകള്‍ കൂടി പരിഗണിച്ചാണ് ഇതുവരെ 4447 പേര്‍ക്ക് സഹായം ലഭ്യമാക്കിയത്. 

ജില്ലയില്‍ പ്രകൃതി ദുരന്തങ്ങളില്‍ മരണമടഞ്ഞ 59 പേരില്‍ 49 പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. 2,28,50,000 രൂപ നല്‍കാനുള്ളതില്‍ 1,88,70,000 രൂപ ഇതിനകം നല്‍കി കഴിഞ്ഞു. 3,98,000 രൂപയാണ് ഈയിനത്തില്‍ ഇനി നല്‍കാനുള്ളത്. ദുരന്തങ്ങളില്‍ പരിക്ക്പറ്റിയ 78 പേര്‍ക്ക് 13,67,500 രൂപയില്‍ 3,26,000 രൂപ ഇതിനകം നല്‍കി. 10,41,500 രൂപയാണ് ഇനി നല്‍കാനുള്ളത്. അടിയന്തര ധനസഹായത്തിനുള്ള അപേക്ഷകളിലെ ഇരട്ടിപ്പ് മൂലം 28 പേര്‍ക്ക് അധികമായി നല്‍കിയ 10,000 രൂപ നോട്ടീസ് നല്‍കിയ പ്രകാരം  12 പേര്‍ തിരിച്ചടച്ചു. 16 പേര്‍കൂടി തിരിച്ചടക്കാനുണ്ട്.

date