Skip to main content

കൈത്തറി മേഖല ജീവനക്കാര്‍ക്ക് ഏകദിന  പരിശീലനം

 

 

കൈത്തറി വികസന വകുപ്പിന്റെ  കീഴില്‍  പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്‌സ്, ഹാന്റ്‌വീവ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ് ,ഇ-ഗവേണസ്, ഇ-മാര്‍ക്കറ്റിംഗ് എന്നീ  വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ  കീഴില്‍  പ്രവര്‍ത്തിക്കുന്ന കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന  പരിശീലന പരിപാടി 31ന്  രാവിലെ 10  മുതല്‍ വൈകിട്ട് 5  വരെ  എറണാകുളം   കളമശ്ശേരിയിലെ കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0484-2550322,9447974031,9539772373 എന്നീ  നമ്പറുകളില്‍  ലഭിക്കുമെന്ന്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.സലാഹുദീന്‍  അറിയിച്ചു  

date