Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ക്ക്  അപേക്ഷിക്കാം

 

നാല്‍പത് ശതമാനമോ അതിന് മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് നൂതന സാങ്കേതിക സഹായ ഉപകരണങ്ങള്‍ സാമൂഹ്യനീതി വകുപ്പ് മുഖേന വിതരണം ചെയ്യുന്നു. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ മുഖേന മുമ്പ് സഹായ ഉപകരണം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകന് ആവശ്യമായ സഹായ ഉപകരണം ഉപയോഗിക്കുന്നതിന് പ്രാപ്തിയുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടുകൂടി വെള്ളപേപ്പറില്‍ സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ അങ്കണവാടികള്‍ മുഖേനയോ  ബ്ലോക്ക് തലത്തിലുള്ള ശിശുവികസന പദ്ധതി ഓഫീസുകള്‍ മുഖേനയോ തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഒക്‌ടോബര്‍ 30നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിലെ 04862 228160 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

date