Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം  പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

 

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നിവയിലേതെങ്കിലുമൊന്നില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 5 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കില്‍  പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊളളുന്ന സി.ഡി പത്രക്കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊളളിക്കണം. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്റ്റൈപ്പന്റ് നല്‍കുന്നതിനാണ്  അവാര്‍ഡിന് പരിഗണിക്കുന്നത്. ഒരു ജില്ലയിലെ ഒരു കുട്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി, പിന്‍-685608 എന്ന വിലാസത്തില്‍ നവംബര്‍ 15ന്  ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.  വിവരങ്ങള്‍ക്ക് 04862200108,  റരുീശറൗസസശ@ഴാമശഹ.രീാ.

date