Skip to main content

പ്രളയനൊമ്പരങ്ങള്‍ തുറന്നുകാട്ടി കവിതാലാപനം

 

പ്രളയത്തിന്റെ നൊമ്പരങ്ങള്‍ തുറന്നുകാട്ടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കവിതാലാപനം ശ്രദ്ധേയമായി. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിവിധ പരിപാടികളോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ കവിതാലാപന മത്സരത്തിലാണ് ജില്ലയെ വിറപ്പിച്ച പ്രളയത്തിന്റെ നൊമ്പരങ്ങള്‍ പങ്കുവയ്ക്കുന്ന കവിതകളുമായി ജീവനക്കാരെത്തിയത്. പ്രളയത്തിന്റെ രൗദ്രഭാവങ്ങളും പ്രളയദിനങ്ങളിലെ മനുഷ്യരുടെ നിസഹായാവസ്ഥയും തുറന്നുകാട്ടിയ കവി രമേശന്‍ അങ്ങാടിക്കലിന്റെ കവിത ഏവരെയും ആകര്‍ഷിച്ചു. ജീവനക്കാരായ ശ്രീകുമാര്‍, സൂസന്‍ ജേക്കബ്, സുരേഷ് കുമാര്‍ എന്നിവരും ശ്രദ്ധേയമായ കവിതകള്‍ അവതരിപ്പിച്ചു. 

        (പിഎന്‍പി 3578/18)

date