Skip to main content

കാട്ടാക്കടയില്‍ 17 ന് പരാതി പരിഹാര അദാലത്ത്

 

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും സത്വര നടപടി സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.  കാട്ടാക്കട താലൂക്ക് പരിധിയിലെ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി നവംബര്‍ 17 ന് രാവിലെ 10 മുതല്‍ കുളത്തുമ്മല്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അദാലത്ത് നടക്കും.  കളക്ടര്‍, ജനപ്രതിനിധികള്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 
പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം.  അന്നുതന്നെ പരിഹാരം കാണാവുന്ന പരാതികള്‍ അപ്പോള്‍ത്തന്നെ തീര്‍പ്പാക്കുന്നതും അല്ലാത്തവ സമയബന്ധിതമായി പരിഹരിക്കുന്നതുമാണ്.  നവംബര്‍ 12 വരെ കാട്ടാക്കട താലൂക്കാഫീസിലും അപേക്ഷ സമര്‍പ്പിക്കാം.  മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായം (സി.എം.ഡി.ആര്‍.എഫ്), റീ സര്‍വെ പരാതികള്‍ (എല്‍.ആര്‍.എം അപേക്ഷകള്‍), റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, കോടതികളുടെയും കമ്മീഷനുകളുടെയും പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള പരാതികളാകും സ്വീകരിക്കുന്നതെന്ന് കാട്ടാക്കട തഹസില്‍ദാര്‍ അറിയിച്ചു.
(പി.ആര്‍.പി. 2601/2018)

 

date