Skip to main content

സെക്രട്ടേറിയറ്റില്‍ ആയുര്‍വേദ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

മൂന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ തൊഴില്‍ അനുബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് മെഡിക്കല്‍ ക്യാമ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിലെയും തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് കണ്ണ്, നട്ടെല്ല് എന്നിവയുടെ ആരോഗ്യം സംബന്ധിച്ച പരിശോധനകള്‍ നടന്നത്. 

വിദഗ്ധ ഒപ്റ്റോമെട്രിസ്റ്റിന്റെ നേതൃത്വത്തിലുള്ള നേത്രപരിശോധന യ്ക്കുശേഷം ആവശ്യമായ ചികിത്സാ നിര്‍ദേശവും ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തേന്‍നെല്ലിക്കയും നല്‍കി.  

തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിന്‍സി, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.കെ.എസ്. പ്രിയ, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ്. ജയന്‍, സെക്രട്ടേറിയറ്റ് ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. ജയ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യം സംബന്ധിച്ച ചര്‍ച്ചയും ക്യാമ്പ് അവലോകനവും നടന്നു.

     പി.എന്‍.എക്‌സ്.4930/18

date