Skip to main content

കെ-ടെറ്റ്: ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു

 

ഒക്‌ടോബര്‍ 20, 21, 28 തിയതികളില്‍ നടന്ന കെ.ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റിലും www.ktet.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകളില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക്പരാതികളുണ്ടെങ്കില്‍ വെബ്‌സൈറ്റിലുള്ള നിശ്ചിത ഫോര്‍മാറ്റില്‍ രേഖകള്‍ സഹിതം നവംബര്‍ 13 വരെ നേരിട്ടോ, തപാല്‍ മാര്‍ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ നല്‍കണം. വൈകി ലഭിക്കുന്നതും ഫോര്‍മാറ്റില്‍ അല്ലാത്തതുമായ പരാതികള്‍ സ്വീകരിക്കില്ല.

     പി.എന്‍.എക്‌സ്.4934/18

date