Skip to main content

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ ആകാം

 

കൊച്ചി: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. 2018 നവംബര്‍ 14 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. കരാര്‍ ഒപ്പിടുന്നത് മുതല്‍ രണ്ടു വര്‍ഷത്തേക്കായിരിക്കും പാനലിന്റെ കാലാവധി. വകുപ്പിലും പത്രങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. വൈഫൈ സംവിധാനമുള്ള ക്യാമറയുള്ളവര്‍ക്ക് മുന്‍ഗണന. ഒരു കവറേജിന് 700 രൂപയായിരിക്കും പ്രതിഫലം. ഒരു സ്ഥലത്ത് വിവിധ പദ്ധതികളുടെ കവറേജ് നടത്തിയാലും ഒരു കവറേജിന്റെ പ്രതിഫലമേ ലഭിക്കൂ. പാനലില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വകുപ്പുതല പരിശീലനം നല്‍കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനായുള്ള നാലംഗ സമിതിയാണ് പ്രവര്‍ത്തന പരിചയത്തിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പാനല്‍ തയ്യാറാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2354208

date