Skip to main content

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിനെ അനുമോദിച്ചു

 

ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ ഡി ബോസിനെ പഴകുളം പാസില്‍ നടന്ന ലീഡ് സ്‌കൂള്‍ ശില്പശാലയില്‍ ആദരിച്ചു. സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍ ഉപഹാരം നല്‍കി. അടൂര്‍ ഉപജില്ലയിലെ അറന്തകുളങ്ങര എല്‍.പി സ്‌കൂളിലെ  പ്രഥമാധ്യാപകനാണ് രാജന്‍ ഡി.ബോസ്. 

അടൂര്‍ എഇഒ ബി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിഒ ജോസ് മാത്യു, സി.മോഹനന്‍, കെ.രവീന്ദ്രന്‍, ബിന്ദു, ബിജി വര്‍ഗീസ്, എ.ഷാദം എന്നിവര്‍ പ്രസംഗിച്ചു. 

                 (പിഎന്‍പി 3597/18)

date