Skip to main content

ആയൂര്‍വേദ ദിനാചരണം

ദേശീയ ആയൂര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം രാമവര്‍മ്മ ജില്ലാ ആയൂര്‍വേദ ആശൂപത്രിയില്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ നിര്‍വഹിച്ചു. ആയൂര്‍വേദ വകുപ്പ്‌ ആരംഭിക്കുന്ന 7 പദ്ധതികളുടെ ഉദ്‌ഘാടനവും മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ നിര്‍വഹിച്ചു. ഐ എസ്‌ എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു എസ്‌ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആയൂര്‍വേദ ദിനാചരണത്തോടനുബന്ധിച്ച്‌ ആയുഷ്‌ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയികളായ ലക്ഷ്‌മി ചന്ദ്രന്‍ (വിവേകോദയം ബോയ്‌സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) ശ്യാംകുമാര്‍ ടി എസ്‌ (ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) റിനിത സി റെന്നിമോന്‍ (കടവല്ലൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) എന്നിവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും ക്യാഷ്‌ അവാര്‍ഡും നല്‍കി. �പൊതുജനാരോഗ്യം ആയൂര്‍വേദത്തിലൂടെ� എന്ന വിഷയത്തില്‍ ഡോ. ജോസ്‌ ടി പൈകടയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മനോജ്‌ കുമാര്‍ വി എ, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മജ്ഞുള അരുണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ, എ എം എ ഐ പ്രതിനിധി ഡോ. നേത്രദാസ്‌, അക്കൗണ്ട്‌സ്‌ ഓഫീസര്‍ സത്യനാഥന്‍, ജൂനിയര്‍ സൂപ്രണ്ട്‌ വിനോദ്‌ എം എസ്‌ എന്നിവര്‍ ആശംസ നേര്‍ന്നു. ആര്‍ വി ഡി എ എച്ച്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം ജി ശ്യാമള സ്വാഗതവും കണ്‍വീനര്‍ ഡോ. നീലകണ്‌ഠന്‍ നന്ദിയും പറഞ്ഞു.

date