Skip to main content

കൊല്ലം വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു 

 

എല്‍. ബി .എസ് കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്‌വെയര്‍) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടൂ  യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സിന്റെ ദൈര്‍ഘ്യം ആറു മാസമാണ്. കുടുതല്‍ വിവരങ്ങള്‍ 0474 2970780, 9447399199  എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭിക്കും.                             (പി.ആര്‍.കെ. നമ്പര്‍. 2566/18)

 

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവര ശേഖരണം; 

പരിശീലന പരിപാടി നടത്തി

 

 സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത  മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരം(ഫിഷര്‍ഫോക് ഫാമിലി രജിസ്റ്റര്‍) തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ തുടക്കം കുറിച്ചു. 

 

ഇതിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടിവേറ്റര്‍മാര്‍, മത്സ്യഭവന്‍ ഓഫീസര്‍മാര്‍, ഫണ്ട് ബോര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ക്കായി തേവള്ളി ഹാച്ചറിയില്‍ ഏകദിന പരിശീലന പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. 

 

 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍  ബി. ഷൈലജ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം, അസിസ്റ്റന്റ് ഡയറക്ടര്‍  രമേശ് ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (സ്റ്റാറ്റിസ്‌ക്‌സ്) എസ്. ഗോപകുമാര്‍ ക്ലാസ് നയിച്ചു.

എഫ്.എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും അംഗങ്ങള്‍ക്കും യുണീക് ഐഡി നമ്പര്‍ നല്‍കും. 

(പി.ആര്‍.കെ. നമ്പര്‍. 2567/18)

 

സെമിനാറും അഡ്മിഷന്‍ കാമ്പയിനും

 

എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ ഫാര്‍മസി അസിസ്റ്റന്‍സ്, ഒഫതാല്‍മിക് അസിസ്റ്റന്‍സ്, ഡെന്റല്‍ അസിസ്റ്റന്റ്‌സ് കോഴ്‌സുകളിലേക്കുള്ള സൗജന്യ സെമിനാറും അഡ്മിഷന്‍ കാമ്പയിനും കൊട്ടാരക്കര സെന്ററില്‍ നവംബര്‍ 14ന് രാവിലെ 10.30ന് നടക്കും. പ്രായപരിധി 18നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. വിശദ വിവരങ്ങള്‍ 9048110031, 954420114 എന്നീ ഫോണ്‍ നമ്പരുകളിലും ംംം.ൃെരസലൃമഹമ.ഴീ്.ശി, ംംം.ൃെരരര.ശി എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. 

(പി.ആര്‍.കെ. നമ്പര്‍. 2568/18)

 

ഹൃസ്വകാല പരിശീലനം

കേന്ദ്ര തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് മുഖേന ആരംഭിച്ച കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടില്‍ ഹൃസ്വകാല സൗജന്യ പരിശീലന പരിപാടി ആരംഭിച്ചു.

 

ടെയ്‌ലറിംഗ് ആന്റ് ക്ലോത്ത് ബാഗ് മേക്കിംഗ്(ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് പുനലൂര്‍. ഫോണ്‍-9633467406, 9526635474, നേതാജി ഗ്രന്ഥശാല പള്ളിക്കല്‍. ഫോണ്‍-8547282894,9747124731), കൂണ്‍ വളര്‍ത്തല്‍ (ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് പുനലൂര്‍), തേനീച്ച വളര്‍ത്തല്‍(കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാം. ഫോണ്‍-9447218074), റിപ്പയറിംഗ് ആന്റ് മെയ്ന്റനന്‍സ് ഓഫ് സി.സി.ടി.വി.എച്ച്, കമ്പ്യൂട്ടര്‍ നെറ്റ് നെവര്‍ക്കിംഗ് (കലാകൈരളി ക്ലബ് വക്കം മുക്ക് അഞ്ചല്‍. ഫോണ്‍-9446785442, 9495626551) എന്നിവയില്‍ രണ്ടു മാസവും പ്ലംബിംഗ് ആന്റ് സാനിറ്ററി വര്‍ക്കില്‍(പീപ്പിള്‍സ് ലൈബ്രറി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് കലയനാട് പുനലൂര്‍. 949534722, 9539181355)  മൂന്നു മാസവുമാണ് പരിശീലനം. 

 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി അതത് കേന്ദ്രങ്ങളില്‍ എത്തണം.                 (പി.ആര്‍.കെ. നമ്പര്‍. 2569/18)

 

സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 

തേക്കു തടി ചില്ലറ വില്‍പ്പന 15 മുതല്‍

 

കടയ്ക്കാമണ്‍ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറ വില്‍പ്പന നവംബര്‍ 15ന് ആരംഭിക്കും. 2 ബി, 2 സി, 3ബി, 3സി ഇനങ്ങളില്‍ പെട്ട  തടികളാണ് വില്‍പ്പനയ്ക്കുള്ളത്. വീട് നിര്‍മിക്കുന്നതിനുവേണ്ടി അംഗീകരിച്ച പ്ലാന്‍, അനുമതിപത്രം, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് അഞ്ചു ക്യുബിക് മീറ്റര്‍വരെ തേക്കുംതടി നേരിട്ട് വാങ്ങാവുന്നതാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 8547600762, 0475 2222617 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍. 2570/18)

 

കടല്‍ സുരക്ഷാ സ്‌ക്വാഡ്; അപേക്ഷിക്കാം

 

ഫിഷറീസ് വകുപ്പ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനായി എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള യാനങ്ങളുടെ ഉടമകളില്‍നിന്ന് 

അപേക്ഷ ക്ഷണിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ, രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണിത്.

 

പരമ്പരാഗ യാനങ്ങളില്‍ ഉടമയും രണ്ട് തൊഴിലാളികളും അടങ്ങുന്ന ഗ്രൂപ്പുകളും യന്ത്രവത്കൃത വിഭാഗത്തില്‍ ഒരു സ്രാങ്ക്, ഡ്രൈവര്‍, യാനമുടമ അല്ലെങ്കില്‍ പ്രതിനിധി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പുകളുമാണ് അപേക്ഷ നല്‍കേണ്ടത്.

 

അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, നീണ്ടകര ഫിഷറീസ് ഓഫീസ്, മത്സ്യഭവന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരി

പ്പിച്ച അപേക്ഷകള്‍ നവംബര്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പ് അതത് ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും(0474 2792850), നീണ്ടകര ഫിഷറീസ് സ്റ്റേഷനിലും(0476 2680036) ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍. 2571/18)

 

 

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പ്രത്യേക മേളകള്‍ 

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കാറ്റേഡ് വിഭാഗം പദ്ധതി വ്യാപകമാക്കുന്നതിനായി ജില്ലാതലത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. വിഹിതം അടവില്‍ കുടിശിക വന്നതിനെത്തുടര്‍ന്ന് അംഗത്വം നഷ്ടമായ തൊഴിലാളികള്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയതായി അംഗത്വം എടുക്കുന്നതിനും മേളകളില്‍ അവസരമുണ്ടാകും. ക്ഷേമ ബോര്‍ഡിന്റെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസും ഉപകാര്യാലയങ്ങളിലും ഡിസംബര്‍ 31 വരെ ഈ സേവനം ലഭ്യമാണ്.

 

കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ നവംബര്‍ 12നും ഡിസംബര്‍ 10നുമാണ് പ്രത്യേക മേള. സബ് ഓഫീസുകളിലെ പ്രത്യേക മേളകളുടെ തീയതികള്‍ ചുവടെ: 

 

കരുനാഗപ്പള്ളി നവംബര്‍ 14, ഡിസംബര്‍ 13, ചാത്തന്നൂര്‍ -നവംബര്‍ 16, ഡിസംബര്‍ 15, കൊട്ടാരക്കര - നവംബര്‍ 19, ഡിസംബര്‍ 17, കുണ്ടറ -നവംബര്‍ 21, ഡിസംബര്‍ 19, ആയൂര്‍ - നവംബര്‍ 23, ഡിസംബര്‍ 21, കടയ്ക്കല്‍-നവംബര്‍ 26, ഡിസംബര്‍ 24, പുനലൂര്‍-നവംബര്‍ 28, ഡിസംബര്‍-26, അഞ്ചല്‍-നവംബര്‍ 30, ഡിസംബര്‍ 28.

 

തൊഴിലാളികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 04742749048 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.                                     (പി.ആര്‍.കെ. നമ്പര്‍. 2572/18)

 

കെ.എം.എം.എലില്‍ മോക് ഡ്രില്‍

 

ചവറ കെ.എം.എം.എലില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായുള്ള മോക് ഡ്രില്‍ നവംബര്‍ ആറു മുതല്‍ പത്തുവരെ ഏതെങ്കിലും ഒരു ദിവസം നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി ഫാക്ടറിയില്‍ അടിയന്തര സൈറണ്‍ മുഴങ്ങും. ഇത്  സാങ്കല്‍പ്പിക അകപടക നിവാരണ പരിപാടി മാത്രമാണെന്നും പരിസവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മാനേജര്‍ അറിയിച്ചു.     (പി.ആര്‍.കെ. നമ്പര്‍. 2573/18)

(തുടരും)

date