Skip to main content

വനിതാ കാന്റീന്‍ പ്രവര്‍ത്തനം തുടങ്ങി

 

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വനിതാ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാന്റീന്‍ യാഥാര്‍ഥ്യമാക്കിയത്. ബഥേല്‍ കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.

ചായ, നാടന്‍ പലഹാരങ്ങള്‍, ഉച്ചഭക്ഷണം എന്നിവ ഇവിടെ ലഭിക്കും. ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രുചികരമായ ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ പറഞ്ഞു. പ്രവൃത്തിദിനങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ കാന്റീന്‍ പ്രവര്‍ത്തിക്കും.
(പി.ആര്‍.പി. 2621/2018)

 

date