Skip to main content

കര്‍ഷകര്‍ക്ക്‌ ശില്‍പ്പശാല നടത്തി

കൃഷി വകുപ്പ്‌- ആത്മ പദ്ധതിയുടെ ഭാഗമായി കര്‍ഷക ശാസ്‌ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു. പ്രളാനന്തരം കാര്‍ഷിക- മൃഗസംരക്ഷണ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രളയശേഷം അവലംബിക്കാവുന്ന മാര്‍ഗ്ഗങ്ങളെ കുറിച്ചും കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിന്‌ ശാസ്‌ത്രീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടി സംഘടിപ്പച്ചത്‌. കൃഷിയിടത്തിലെ മണ്ണുപരിശോധനക്കായി ജില്ലാ മൊബൈല്‍ മണ്ണുപരിശോധന ലബോറട്ടറിയുടെ സൗജന്യസേവനവും പരിപാടിയിലൂടെ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കി. പ്രളയാനന്തരം മൃഗസംരക്ഷണവും ആധുനിക രീതികളും, പ്രളയാനന്തരം മണ്ണുസംരക്ഷണം എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ്സുകള്‍ നടന്നു. മൃഗസംരക്ഷണ വകുപ്പ്‌ റിട്ട.ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ. ഹര്‍ഷകുമാര്‍, ചാലക്കുടി മണ്ണുസംരക്ഷണ ഓഫിസര്‍ പ്രിന്‍സ്‌ ടി കുര്യന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ അബീദലി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ അംഗം ലൈന അനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആത്മ പ്രോജക്‌ട്‌ ഡയറക്‌ടര്‍ അനിത കരുണാകരന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ബി ജി വിഷ്‌ണു, നൗഷാദ്‌ തൈവളപ്പില്‍, കൃഷി അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ ഇസ്‌മയില്‍, ആത്മ ഡെപ്യൂട്ടി പ്രോജക്‌ട്‌ ഡയറക്‌ടര്‍മാരായ സന്ധ്യ വി, റാണി കെ ഉമ്മന്‍, കൃഷി ഓഫീസര്‍ ഹാജിത റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

date