Skip to main content

താമരശ്ശേരി താലൂക്ക്  പരാതി പരിഹാര അദാലത്ത് 17 ന്

    കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപമുളള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഈ മാസം 17 ന് രാവിലെ 10 മണി മുതല്‍ നടക്കും. താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. പ്രസ്തുത ദിവസം വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരുടെ സാന്നിദ്ധ്യം അദാലത്ത് വേദിയില്‍ ഉണ്ടാകും. ജില്ലാ കലക്ടര്‍ പരാതികള്‍ നേരിട്ട് സ്വീകരിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) അറിയിച്ചു.
 

date