Skip to main content

നാട്ടാനകളുടെ കണക്കെടുപ്പ്‌ 22 ന്‌

നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനം വകുപ്പ്‌ നവംബര്‍ 22 ന്‌ സെന്‍സസ്‌ നടത്തുന്നു. വനം വകുപ്പുദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കണക്കെടുപ്പ്‌ രാവിലെ 8 മണിക്ക്‌ ആരംഭിക്കും. വനം വകുപ്പിന്റെ സാമൂഹിക വനവത്‌ക്കരണ വിഭാഗം അസ്സി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍മാരെ സെന്‍സസ്‌ ഓഫീസര്‍മാരായും ബയോഡൈവേഴ്‌സിറ്റി സെല്ലിലെ അഡീ. പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററെ സംസ്ഥാനതല കോര്‍ഡിനേറ്റിംഗ്‌ ഓഫീസറായും നിയമിച്ചു. ഓരോ ജില്ലയിലേയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാതല സെന്‍സസ്‌ ഓഫീസര്‍മാരെ അറിയിക്കാം. ആനകളെ സംബന്ധിച്ച പൂര്‍ണ്ണവും, വ്യക്തവുമായ വിവരങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ എല്ലാ ആന ഉടമകളും സെന്‍സസ്‌ ടീമുമായി സഹകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധന സമയത്ത്‌ ഹാജരാക്കണമെന്നും ചീഫ്‌ വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്‍ അറിയിച്ചു. ഓരോ ജില്ലയിലുമുള്ള നാട്ടാനകളുടെ എണ്ണത്തിനനുസരിച്ച്‌ ആനുപാതികമായ സംഘങ്ങളെ രൂപീകരിച്ച്‌ നടത്തുന്ന സെന്‍സസ്‌ ഒറ്റ ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

date