Skip to main content

എറിയാട്‌ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ ഉദ്‌ഘാടനം 

കൊടുങ്ങല്ലൂര്‍ താലൂക്കിലെ ആദ്യ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട എറിയാട്‌ വില്ലേജ്‌ ഓഫീസ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ (നവംബര്‍ 16) രാവിലെ 11 ന്‌ വില്ലേജ്‌ ഓഫീസ്‌ പരിസരത്ത്‌ നടക്കും. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്യും. ഇ ടി സൈണ്‍മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ കെ അബീദലി, എറിയാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രസാദിനി മോഹനന്‍ മുഖ്യാതിഥികളാകും. വില്ലേജ്‌ ഓഫീസിന്‌ ഭൂമി വിട്ടു തന്ന ഡോ. പി എ മുഹമ്മദ്‌ സെയ്‌ദിനെ ആദരിക്കും. എടവിലങ്ങ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ പി ആദര്‍ശ്‌, എസ്‌ എന്‍ പുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ കെ മല്ലിക, മതിലകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ ജി സുരേന്ദ്രന്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ കെ സച്ചിത്ത്‌, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി വി സുരേഷ്‌, എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബൈന പ്രദീപ്‌, ജില്ലാ പഞ്ചായത്തംഗം നൗഷാദ്‌ കൈതവളപ്പില്‍ തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ നിര്‍മ്മതി കേന്ദ്രം പ്രോജക്‌ട്‌ മാനേജര്‍ ബോസ്‌കോ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും ഇരിങ്ങാലക്കുട ആര്‍ ഡി ഒ ഡോ. എം സി റെജില്‍ നന്ദിയും പറയും.

date