Skip to main content

അനധികൃതമായി പണം കൈവശം വെയ്‌ക്കുകയും  വിവരങ്ങള്‍ മറച്ചുവെയ്‌ക്കുകയും ചെയ്‌ത  മുന്‍ ജില്ലാ ഓഫീസര്‍ക്കെതിരെ നടപടി

അനധികൃതമായി പണം കൈവശം വയ്‌ക്കുകയും വിവരാവകാശപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ച്‌ നല്‍കുകയും ചെയ്‌ത എസ്‌.എസ്‌.എ മുന്‍ ജില്ലാപ്രൊജക്‌ട്‌ ഓഫീസര്‍ക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിശദീകരണ തേടുകയും നടപടിയുമെടുക്കുയയും ചെയ്യും. കളക്‌ടറേറ്റില്‍ ന്ന വിവരാവകാശ ഹിയറിങ്ങിലാണ്‌ തീരുമാനം. നിയമവിരുദ്ധമായി പണം കൈവശം വയ്‌ക്കുകയും അത്‌ പരിശോധന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്‌തുവെന്നും ഓഫീസിലെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയ ആള്‍ക്ക്‌ ആവശ്യപ്പെട്ട വിവരങ്ങള്‍ മറച്ചു വെച്ചു നല്‍കിയെന്നുമാണ്‌ 2015 ലെ എസ്‌.എസ്‌.എ ജില്ലാ പ്രൊജക്‌ട്‌ ഓഫീസര്‍ക്കെതിരെയുള്ള പരാതി. തുടര്‍ന്ന്‌ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സംഭവത്തെ ജില്ലാ ഓഫീസര്‍ വളച്ചൊടിച്ചതായും കമ്മീഷന്‍ ഹിയറിങ്ങില്‍ കണ്ടെത്തി. 
തൈക്കാവ്‌ വില്ലേജില്‍ വിവരാവകാശ പ്രകാരം കൊടുത്ത നടപടിയിലെ തിയ്യതി തെറ്റായി രേഖപ്പെടുത്തിയതിലും കൃത്യസമയത്ത്‌ മറുപടി നല്‍കിയെന്നുമുള്ള സംഭവത്തിലും വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി. മിക്കയിടത്തും റവന്യു രേഖകള്‍ക്ക്‌ കൂടുതല്‍ തുക ഈടാക്കുന്നതിലും നടപടിയെടുക്കും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാന്‍ പത്തുരൂപ മാത്രമേ നല്‍കേണ്ടതുള്ളൂവെന്നും തുടര്‍ന്നുള്ള ഏതു വിവരത്തിനും പണം നല്‍കേണ്ടതില്ലെന്നും ഹിയറിങ്ങിനെത്തിയ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ പറഞ്ഞു. 

 

date