Skip to main content

സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നു

 

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. മുഖാമുഖം നടത്തി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായി  എം.എസ് ഡബ്യൂ, എം.എ സൈക്കോളജി യോഗ്യത നേടിയ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി മാനദണ്ഡമനു സരിച്ചായിരിക്കും അപേക്ഷിക്കുവാനുള്ള പ്രായപരിധി കണക്കാക്കുക. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, പ്രായം, യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തിരുനക്കര പി. ഒ, കോട്ടയം എന്ന വിലാസത്തില്‍ നല്‍കണം. 2015 ല്‍ ഇതേ തസ്തികയിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരെയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല.

(കെ.ഐ.ഒ.പി.ആര്‍-2199/18)

date