Skip to main content

മെഗാ തൊഴില്‍മേള

കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും ഐസിഎംഎസ് ഇന്റര്‍നാഷണല്‍ കോളേജും സംയുക്തമായി പ്രമുഖ സ്വകാര്യ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ തൊഴില്‍മേള നവംബര്‍ 24 ന് നടക്കും. ഐസിഎംഎസ് കോളേജ് മണര്‍കാട് ക്യാമ്പസ്സില്‍ നടക്കുന്ന തൊഴില്‍മേളയില്‍ വിവിധ മേഖലകളില്‍നിന്നുള്ള 50ല്‍ പരം കമ്പനികളാണ് പങ്കെടുക്കുന്നത്. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രായപരിധി 18 മുതല്‍ 40 വരെ.ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുവാനും എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങള്‍ തുടര്‍ന്ന് ലഭ്യമാക്കാനുമായി നവംബര്‍ 21, 22, 23 തീയതികളില്‍ കോട്ടയം കളക്റ്ററേറ്റിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745734942

(കെ.ഐ.ഒ.പി.ആര്‍-2200/18)

date