Skip to main content

ചൈല്‍ഡ് ലൈന്‍ പിങ്ക് ബാന്റ് കാംപയിന് തുടക്കമായി

ബാല പീഢനം അവസാനിപ്പിക്കുക, കുട്ടികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന പ്രമേയത്തില്‍ ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തില്‍ പിങ്ക് ബാന്റ് കാംപയിന് തുടക്കമായി. മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡണ്‍ന്റ് ഹബീബ് റഹ്മാന്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാനധ്യാപിക കെ.വി.സൂസി അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ.സുരേഷ്, ചൈല്‍ഡ് ലൈന്‍ കോാര്‍ഡിനേറ്റര്‍മാരായ സി.പി. സലീം, അന്‍വര്‍ കാരക്കാടന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പിങ്ക് ബാന്റ് കെട്ടി കൊടുത്തു. നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സ്‌കൂളുകളില്‍ പരിപാടി സംഘടിപ്പിച്ചത്

date