Skip to main content

ലോക പ്രമേഹ ദിനം: ജില്ലാതലം ഉദ്ഘാടനം

ലോകപ്രമേഹ ദിനത്തോടനുബന്ധിച് പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല ഉത്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആയിഷ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ഡി എം ഓ ഡോ: കെ .മുഹമ്മദ് ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഉമ വി ശങ്കര്‍ (റിസര്‍ച്ച് അസോസിയേറ്റ് ഡി.എം.ഒ.എച്ച്) ബോധവല്‍കരണ ക്ലാസ്സിനു നേതൃത്വം നല്‍കി. പ്രമേഹ ദിന പ്രതിജ്ഞ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ അവതരിപ്പിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ സ്‌ക്രീനിങ്ങും, എക്‌സിബിഷനും സംഘടിപ്പിച്ചു.
പരിപാടിയില്‍ ഡോ: ഉമ്മര്‍ പള്ളിയാലി ,ഹെല്‍ത്ത്  സൂപ്പര്‍ വൈസര്‍ സി എച്ച് ഖാലിദ് മാസ് മീഡിയ ഓഫീസര്‍ ടി. എം ഗോപാലന്‍, ടെക്ക്‌നികല്‍ അസിസ്റ്റന്റുമാരായ എം. വേലായുധന്‍, ടി. ഭാസ്‌കരന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി രജനീഷ് രാജന്‍,തുടങ്ങിയവര്‍ സംസാരിച്ചു.

 

date