Skip to main content

ഭരണഭാഷാ പരിപോഷണ ശില്‍പശാല

ജില്ലാ സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭരണഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദിന ശില്‍പശാലയും ജിവനക്കാര്‍ക്കായി 'ഭരണ നിര്‍വ്വഹണം മാതൃഭാഷയിലൂടെ' എന്ന വിഷയത്തില്‍ ഉപന്യാസമത്സരവും സംഘടിപ്പിച്ചു. നവംബര്‍ 13 ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ ജില്ലാ ഓഫീസര്‍. കെ. മുഹമ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഷാ വിദഗ്ദന്‍ അഡ്വ. ആര്‍. ശിവകുമാര്‍ വിഷയം അവതരിപ്പിച്ചു. ജീവനക്കാര്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ രേഖ. കെ, ഹബീബുള്ള പി എം, ടി കെ ജയപ്രകാശന്‍ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നവംബറില്‍ വിരമിക്കുന്ന ഏറനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ടി ദേവനെ പൊന്നാട അണിയിച്ച് ആദരിച്ചു.
 പരിപാടിയില്‍ റിസര്‍ച്ച് ഓഫീസര്‍ ഹബീബുള്ള പി എം, മാത്യു ഫിലിപ്പോസ്, പി, അഡീഷണല്‍ ജില്ലാ ഓഫീസര്‍മാരായ ശിവദാസ്.കെ, ജയപ്രകാശന്‍ ടി കെ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ ടി ദേവന്‍, മുഹമ്മദ് ജമാല്‍ കെ, ജോര്‍ജ്ജ് ജേക്കബ്, അന്നപൂര്‍ണ്ണേശ്വരി, റിസര്‍ച്ച് അസിസ്റ്റന്റ് എന്‍ വി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

 

date