Skip to main content
 ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശാന്തകുമാരി സമ്മാനം വിതരണം ചെയ്യുന്നു.

ശിശുദിനാഘോഷം നടത്തി 

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ചു ഗവ.മോയന്‍  എല്‍ പി സ്കൂളില്‍ നിന്ന് കോട്ടമൈതാനം വരെ തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പാര്‍വണ ജി  വാരിയര്‍,  പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശബരീഷ്  കുട്ടികളെ അഭിവാദ്യം ചെയ്തു.തുടര്‍ന്ന് കോട്ട മൈതാനത്ത് നടന്ന ചടങ്ങില്‍ കുട്ടികളുടെ പ്രസിഡണ്ട് പാര്‍വണ ജി വാരിയര്‍  അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി ശബരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രസന്നകുമാരി,  എം.രാമചന്ദ്രന്‍, വി.കെ കമലം, കുട്ടന്‍ എ.കെ,  ബാലന്‍ നായര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മത്സര വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങള്‍ നല്‍കി. സെക്രട്ടറി എം ടി വാസുദേവന്‍ സ്വാഗതവും ട്രഷറര്‍ കെ വിജയകുമാര്‍ നന്ദിയും പറഞ്ഞു.

date