Skip to main content

ലോക പ്രമേഹദിനം ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറത്ത് നടന്നു

 

ലോക പ്രമേഹ ദിനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.അരവിന്ദാക്ഷന്‍ യോഗത്തില്‍ അധ്യക്ഷനായി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോക്ടര്‍ കെ പി റീത്ത മുഖ്യ പ്രഭാഷണം നടത്തി. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബുജാക്ഷി,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ ടീച്ചര്‍,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ നാരായണന്‍, കെ. രാജന്‍ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ കെ.ആര്‍. ശെല്‍വരാജ് സ്വാഗതവും കടമ്പഴിപ്പുറം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപക് നന്ദിയും പറഞ്ഞു.

date