Skip to main content
കാസര്‍കോട് നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും കാസര്‍കോട് വയോമിത്രവും ജനമൈത്രി പോലീസും സംയുക്തമായി നടത്തിയ പ്രമേഹ ബോധവല്‍ക്കരണ പദയാത്ര

പ്രമേഹ ബോധവല്‍ക്കരണ പദയാത്ര നടത്തി

കാസര്‍കോട് നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും  കാസര്‍കോട് വയോമിത്രവും ജനമൈത്രി പോലീസും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണ പദയാത്ര നടത്തി. നഗരസഭ  ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പ്രമേഹ ദിന പരിപാടികള്‍ ഉദ്ഘാടനം  ചെയ്തു. വയോമിത്രം ഇന്‍സുലിന്‍ ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ ഇന്‍സുലിന്‍ സിറിഞ്ചുകളുടെ വിതരണോദ്ഘാടനവും ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു.  ക്ഷേമ കാര്യ  സ്ഥിരം സമിതി അദ്ധ്യക്ഷന്‍  കെ.എം.അബ്ദുല്‍ റഹിമാന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ ആശുപത്രി സൂപ്രണ്ട്  ഡോ.രാജാറാം പ്രമേഹ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
     നടക്കാം നല്ല ശീലങ്ങള്‍ക്കായി' എന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് സംഘടിപ്പിച്ച സ്വീറ്റ് വാക്ക്   എന്ന       പ്രമേഹ ബോധവല്‍ക്കരണ പദയാത്ര കോസ്റ്റല്‍ സി.ഐ സിബി തോമസ് ഫ്‌ളാഗ്  ഓഫ് ചെയ്തു. കൗണ്‍സിലര്‍മാരായ റാഷിദ്  പൂരണം, കെ ശങ്കര, മനോഹരന്‍, കേരള  സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍  ജിഷോ ജെയിംസ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആസിയ, കാസര്‍ഗോഡ് എസ്.ഐ. അജിത് കുമാര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ   രാജീവ്, എ.എസ്.ഐ വേണുഗോപാല്‍ രാജേഷ്, അഷ്‌റഫ്, ഗീതു, സിന്ധു എന്നിവര്‍ സ്വീറ്റ് വോക്കിന്  നേതൃത്വം നല്‍കി. 

       

date