Skip to main content

നബിദിനാഘോഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഹരിത കേരളം മിഷന്‍

 

നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റാലികള്‍, പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷണ വിതരണം, മതപ്രഭാഷണ പരമ്പരകള്‍ തുടങ്ങിയവയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ഹരിത കേരളം മിഷന്‍. നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും പരിപാടികളില്‍ ഒഴിവാക്കണമെന്ന് മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അഭ്യര്‍ഥിച്ചു.

പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മിതമായ പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി പകരം കഴുകിയെടുക്കാവുന്നവ ഉപയോഗിക്കണം. ആഹാരം പൊതിയുന്നതിനു വാഴയില പോലുള്ള പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.   
(പി.ആര്‍.പി. 2646/2018)

 

date