Skip to main content

കിക്മ മാനേജ്‌മെന്റ് ഫെസ്റ്റ് അവനീര്‍ 2ഗ'18 ന് ഇന്ന് (നവംബര്‍ 16) ന് തുടക്കം

 

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ ബിസിനസ് സ്‌കൂളായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ), അവനീര്‍ 2ഗ'18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് ഇന്നും നാളെയും (നവംബര്‍ 16, 17) കിക്മ ക്യാമ്പസില്‍ നടക്കും.  സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  

മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഇതര മേഖലകളിലായി 12 ഓളം മത്സരങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കും.  ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, മര്‍ക്കറ്റിംഗ് ഗെയിം, ഫിനാന്‍സ് ഗെയിം, എച്ച്.ആര്‍. ഗെയിം, ട്രഷര്‍ ഹണ്ട്, ഡാന്‍സ് കോമ്പറ്റീഷന്‍,   2' െഎീീയേമഹഹ, ജഡആഏ, സ്‌പോട്ട് ഫോട്ടോഗ്രാഫി എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍.  മാനേജ്‌മെന്റ് എന്‍ജിനീയറിംഗ്, ആര്‍ട്‌സ്, ബിരുദ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.
(പി.ആര്‍.പി. 2646/2018)

 

date