Skip to main content

എരുവേശ്ശിയിൽ പി.ആർ.ഡി സഹായ കേന്ദ്രത്തിന് തുടക്കമായി

 

സർക്കാറിന്റെ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി വിവര പൊതുജന സമ്പർക്ക വകുപ്പ് ആവിഷ്‌ക്കരിച്ച പി.ആർ.ഡി സഹായ കേന്ദ്രം എരുവേശ്ശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിൽ  ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൽഖാദർ പദ്ധതി വിശദീകരിച്ചു. എരുവേശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. കുമാരൻ, എം.ഡി. രാധാമണി, ദിലീപ് കെ.പി, കെ. രാഘവൻ, എം.കെ. ഗംഗാധരൻ മാസ്റ്റർ, രവി നമ്പ്രം എന്നിവർ ആശംസയർപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഇ.പി. ബാലകൃഷ്ണൻ സ്വാഗതവും സഹായ കേന്ദ്രം കോ ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. അഭിന അനിൽ 'അഭിമന്യു' കഥാപ്രസംഗം അവതരിപ്പിച്ചു.

 

date