Skip to main content

അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

 

സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരില്‍ നിന്നും 2018-19 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും 24ന് വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷകള്‍ നല്‍കണം.  വിശദാംശങ്ങള്‍ ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലും www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

പി.എന്‍.എക്സ്. 5079/18

date