Post Category
മത്സരപരീക്ഷാ പരിശീലന അപേക്ഷാഫോറം വിതരണം തുടങ്ങി
ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 17 ന്യൂനപക്ഷക്ഷേമ യുവജന പരിശീലന കേന്ദ്രങ്ങളില്‍ 2019 ജനുവരിയില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി ബാച്ച്, ഡിഗ്രി ബാച്ച്, പി.എസ്.സി അടക്കമുള്ള വിവിധ കേന്ദ്ര/സംസ്ഥാന മത്സര പരീക്ഷാ പരിശീലനത്തിനായുള്ള അപേക്ഷാഫോറം അതത് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങള്‍ വഴി വിതരണം തുടങ്ങി. താല്പര്യമുള്ളവര് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ ഡിസംബര്‍ 10ന് മുമ്പ് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ നല്‍കണം. കേന്ദ്രങ്ങളുടെ വിവരങ്ങള്‍ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്സ്. 5080/18
date
- Log in to post comments