Skip to main content

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ടെസ്റ്റ് സീരീസ് ആരംഭിക്കും

 

കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാന്നി സെന്ററുകളില്‍ 2018 സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് പരീക്ഷയ്ക്കുള്ള ടെസ്റ്റ് സീരീസ് 17 മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സെന്ററിലെ ടെസ്റ്റ് സീരീസ് നടത്തുന്നത് മണ്ണന്തല അംബേദ്ക്കര്‍ ഭവന്‍ ക്യാമ്പസിലെ ഐ.സി.എസ്.ഇ.ടി.എസില്‍ വച്ചാണ്. 2018 സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വിജയിച്ചവര്‍ക്ക് അക്കാഡമിയുടെ മെയിന്‍സ് അഡോപ്ഷന്‍ ബാച്ചിലേയ്ക്ക് പ്രവേശനം സൗജന്യമാണ്. മെയിന്‍സ് അഡോപ്ഷന്‍ ബാച്ചിലേക്ക് പ്രവേശനം നേടുന്നവര്‍ക്ക് അഡ്മിഷന്‍ ഫീ/ടെസ്റ്റ് ഫീ എന്നിവ നല്‍കേണ്ടതില്ല. മറ്റുള്ളവര്‍ 3000 രൂപ ടെസ്റ്റ് ഫീസായി www.ccek.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ലിങ്ക് മുഖേന രജിസ്‌ട്രേഷന്‍ ഫീ അടയ്ക്കണം. ഫോണ്‍: തിരുവനന്തപുരം: 0471 2313065, 2311654, കോഴിക്കോട്: 0495 2386400, പാലക്കാട്: 0491 2576100, പൊന്നാന്നി: 0494 2665489.

പി.എന്‍.എക്സ്. 5090/18

date