Skip to main content

കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സുബാഷ് പലേക്കര്‍ തലസ്ഥാനത്ത്

 

  സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകനും പത്മശ്രീ ജേതാവുമായ സുഭാഷ്  പലേക്കര്‍ ഇന്ന് (നവംബര്‍ 16) രാവിലെ 10ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ഏകദിന ശില്പശാലയും അവലോകനയോഗവും ഉദ്ഘാടനം ചെയ്യും.

കാര്‍ഷികകോല്പാദന കമ്മീഷണര്‍ ഡോ. ദേവേന്ദ്രകുമാര്‍ സിംഗ്, കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.ചന്ദ്രബാബു, നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഹരിത കേരള മിഷന്‍ എക്സിക്യുട്ടിവ് വൈസ് ചെയര്‍പേഴ്സന്‍ ഡോ. ടി.എന്‍.സീമ, മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, തണല്‍ പ്രോഗ്രം ഡയറക്ടര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും. 'വൈഗ കൃഷി ഉന്നതിമേള 2018'ന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

പി.എന്‍.എക്സ്. 5098/18

date