Skip to main content

പ്രീ പ്രൈമറി ശാക്തീകരണ പരിശീലനം ആരംഭിച്ചു

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രീ സ്‌കൂള്‍ വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയുടെയും എസ്.സി.ആര്‍.ടി.ഇ.യുടെയും നേതൃത്വത്തില്‍ നടത്തുന്ന പഞ്ചദിന ശില്‍പശാല തുടങ്ങി. പനമരം ഗവ: ടി.ടി.ഐ.യില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി അധ്യക്ഷത വഹിച്ചു.  എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍. ബാബുരാജ്, എ.പി.ഒ. കെ. ബാലകൃഷ്ണന്‍, ബി.പി.ഒ. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീ സ്‌കൂള്‍ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിനും ലീഡ് പ്രീ സ്‌കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും മുന്നോടിയായിട്ടാണ് പരിശിലനം. ഓരോ പഞ്ചായത്തിലെയും സര്‍ക്കാര്‍ ഹോണറേറിയം നല്‍കുന്ന ഒരു പ്രീ പ്രൈമറിയെയാണ് ആദ്യഘട്ടത്തില്‍ ശാക്തീകരിക്കുക.  ഒരു പ്രീ പ്രൈമറിയില്‍ നിന്നും ലീഡ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍, പ്രീ പ്രൈമറി ടീച്ചര്‍, പി.ടി.എ. അംഗം, രണ്ട് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പരിശീലന പരിപാടി നവംബര്‍ 21ന് പൂര്‍ത്തിയാവും.

 

date