Skip to main content

റോഡു സുരക്ഷാ: ബോധവത്കരണ സെമിനാര്‍

    റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21ന് രാവിലെ 10ന് ചെമ്മാട് പ്രൊഫസേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ റോഡ് സുരക്ഷാ സമ്മേളനം നടത്തുന്നു.  എ.ഡി.എം വി. രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.  റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു അധ്യക്ഷത വഹിക്കും.  പ്രൊഫസേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ദേവരാജ് മുഖ്യ പ്രഭാഷണം നടത്തും.  തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്. ബിജു, വി.കെ പൗലോസ് തുടങ്ങിയവര്‍ സംസാരിക്കും.

 

date