Skip to main content

പരിശീലനം നല്‍കി

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷകാഹാര ഗവേഷണ കേന്ദ്രം ജില്ലയില്‍ 'ജീവിത ശൈലീ രോഗങ്ങളും ആഹാരവും' എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി  സംഘടിപ്പിച്ചു. പൊതുജനാരോഗ്യ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളും സൂക്ഷ്മ പോഷണ ന്യൂനതാ പ്രശ്‌നങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന ഉദ്ഘാടനം ചെയ്തു.  പരിപാടിയില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍  ടി.എം.ഗോപാലന്‍  ഡോ.ഷാജി ജനറല്‍ മെഡിസിന്‍, ജില്ലാ ആശുപത്രി പെരിന്തല്‍മണ്ണ, ഫുഡ് അനലിസ്റ്റ് എന്‍.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസര്‍ ഡോ.കെ.ടി.ശ്രീലത കുമാരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ബി സുഹാസ്, ജീവനക്കാരായ എസ്.ഷാജി കുമാര്‍, എസ് നൗഷാദ്, ടി.ദിനേശ്, സാജു ജേക്കബ് , ജില്ലയിലെ തെരെഞ്ഞെടുത്ത എട്ട് ആരോഗ്യ ബ്ലോക്കുകളിലെ എച്ച്.എസ്,എല്‍.എച്ച്.എസ്.,എച്ച്.ഐ,എല്‍.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ ,ആശ,  കുടുംബശ്രീ ആരോഗ്യദായക വളണ്ടിയര്‍ എന്നിവര്‍ പങ്കെടുത്തു.

 

date