Skip to main content

പ്രീപ്രൈമറി പഠനം ഇനി മധുരമേറും : ജില്ലയില്‍മാതൃകാ പ്രീ പ്രൈമറിക്ക് തുടക്കമായി

    ഒന്നാം ക്ലാസില്‍ എത്തുന്നതിന് മുമ്പ് ആധുനികരീതിയില്‍ അറിവ് ആര്‍ജിക്കാനുള്ള മാതൃകാ പ്രീ പ്രൈമറിക്ക് ജില്ലയില്‍ തുടക്കമായി. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ഓള്‍ഡ് ഗവ: എല്‍പി സ്‌ക്കൂളിലാണ് മാതൃക പ്രീ പ്രൈമറി തുടങ്ങുന്നത്.  ജില്ലയിലെ എല്ലാ പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഇതുവഴി നല്‍കുന്നതിലൂടെ ജില്ലയിലെ പ്രീ പ്രൈമറി പഠനം ഇനി മധുരമേറിയതാവും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രീ പ്രൈമറി വിഭാഗം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷയുടെ കീഴില്‍ ഓരോ ബിആര്‍സി പരിധിയിലും 2 വീതം പ്രീപ്രൈമറികളെ മാതൃകാ പ്രീ പ്രൈമറികളായി ഉയര്‍ത്തുന്നത്.
മാതൃകാ പ്രീ പ്രൈമറി  നിര്‍വ്വഹണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂര്‍ ഓള്‍ഡ്ഗവ: എല്‍പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പിസുമയ്യ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. വിദ്യഭ്യാസ ഉപഡയറക്ടര്‍ കൃഷ്ണന്‍ പി പദ്ധതി രേഖ ഏറ്റുവാങ്ങി. മലപ്പുറം ബിപിഒ ടോമിമാത്യൂ, വൈസ് പ്രസിഡന്റ്‌കെ മുഹമ്മദ് മന്‍സൂര്‍, വി.കെ മുഹമ്മദ്, ഷാഹിന, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി രത്‌നാകരന്‍, എ.ഇ.ഒമാരായ പി ഹുസൈന്‍, കെ.ഇഖ്ബാല്‍, പിടിഎ പ്രസിഡന്റ്‌വി പി സലീം, എസ്എം.സി ചെയര്‍മാന്‍ ഇല്ലിക്കല്‍ നാരായണന്‍, ജില്ലാ പ്രോഗ്രാം ഓഫീസറായ ടി.വി മോഹന കൃഷ്ണന്‍, പ്രധാനാധ്യാപിക ഗായത്രി എന്നിവര്‍ സംസാരിച്ചു.

 

date