Skip to main content

ചെന്നിത്തല നവോദയ വിദ്യാലയത്തിന്  ഒന്നാം സ്ഥാനം

ആലപ്പുഴ:ചെന്നിത്തല നവോദയ വിദ്യാലയത്തിന് ഒരിക്കൽ കൂടി മികവിന്റെ അംഗീകാരം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യുക്കേഷൻ വേൾഡ് എന്ന മാഗസിൽ നടത്തിയ സർവേയിൽ ഇന്ത്യയിലെ സർക്കാർ അധീനതയിലുള്ള ബോർഡിങ് സ്‌കൂളുകളെ എല്ലാം പിൻതള്ളി ഈ വിദ്യാലയം ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയതാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിൽ  ക്ലാസ് ശരാശരിയിൽ അഖിലേന്ത്യാ തലത്തിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ നിന്ന വിദ്യാലയമാണ് ഇപ്പോൾ ബാക്കി പ്രവർത്തനങ്ങളിലും ഒന്നാമെതത്തിയിരിക്കുന്നത്.

മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ്, ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ, വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായ ജില്ല കളക്ടർ എസ്. സുഹാസ്, ജില്ല വിദ്യാഭ്യാസ വകുപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സഹകരണമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രിൻസിപ്പാൽ വിക്രമൻ നായർ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ജി. സജിതകുമാരിയുടെ നേതൃത്വവും രക്ഷിതാക്കളുടെ താൽപര്യവും നേട്ടത്തിന് സഹായകമായി. 2019-20 അധ്യയന വർഷത്തിലെ ആറ്, ഒമ്പത് ക്ലാസുകളിൽ പ്രവേശനത്തിന് നവംബർ 30 വരെ www.nvsadmissionclasssix.inwww.nvsadmissionclassnine.in or navodaya.gov.in എന്നീ വെബ്‌സൈറ്റുകളിൽ കൂടി അപേക്ഷിക്കാം. വിശദവിവരം 0479-2320056, 0479-2322571 എന്നീ ലാൻഡ് ഫോൺ നമ്പറുകളിലോ 9425563110, 9436998029 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം

 

sir

date