Skip to main content

കുടുംബശ്രീ ജില്ലാമിഷനില്‍ ഇന്റേണ്‍ഷിപ്പ്

ആറ് മാസത്തേക്ക് കുടുംബശ്രീ ജില്ലാമിഷനില്‍  'ജേര്‍ണലിസ്റ്റ് ഇന്റേണ്‍' ആയി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2017-18-ല്‍ ജേര്‍ണലിസം ബിരുദം/ ബിരുദാനന്തര ബിരുദം വിജയിച്ചവരായിരിക്കണം. പ്രായപരിധി 20 -30 നും മധ്യേ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും അപേക്ഷാഫോറം ംംം.സൗറൗായമവെൃലല.ീൃഴ എന്ന വെബ്‌സൈറ്റില്‍ രമൃലലൃ െഎന്ന വിഭാഗത്തില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2018 ഡിസംബര്‍ പത്തിന്  വൈകീട്ട് അഞ്ച് മണി . പൂരിപ്പിച്ച അപേക്ഷകള്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം ഉണ്ടെങ്കില്‍ ആയതും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട്-20 എന്ന വിലാസത്തില്‍ ലഭിക്കണം.
 

date