Skip to main content

താമരശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് 17ന്

 

താമരശേരി താലൂക്കുമായി ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 17ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് താമരശേരി തഹസില്‍ദാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ്, സര്‍വെ, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ കലക്ടര്‍ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പരമാവധി അപേക്ഷകളില്‍•േല്‍ അന്നുതന്നെ തീര്‍പ്പു കല്‍പ്പിക്കുന്നതാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.

date