Skip to main content

ബാലാവകാശ വാരാഘോഷം; ഓപ്പണ്‍ഫോറം നടത്തും

 

ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം 16 ന് 2 മണിയ്ക്ക് ഗുജറാത്തി സ്‌കൂളില്‍ കുട്ടികളുടെ ഇടയില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ഓപ്പണ്‍ഫോറം നടത്തും. രാജ്യാന്തര സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ഡോ.വിനോദ് ഭട്ടതിരിപ്പാട്  വിഷയാവതരണം നടത്തും. അഡ്വ. ശ്രീലാ മേനോന്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ തിലകാന്ദന്‍ അഡ്വ.വി.വി നാരായണന്‍ ഡോ.മിഥുന്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും പത്രപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍  മോഡറേറ്ററായിരിക്കും.  

                                           

date