Skip to main content

ജില്ലാതല ശിശുദിനാഘോഷവും ബാലാവകാശ വാരാചരണവും ഉദ്ഘാടനം ചെയ്തു

 

വനിത ശിശു വികസന വകുപ്പ് കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംയുക്തമായി ജില്ലാതല ശിശുദിനാഘോഷവും ബാലാവകാശ വാരാചരണവും സംഘടിപ്പിച്ചു.  അത്തോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളില്‍ ഉള്‍പ്പെടെ കുട്ടികള്‍ ചൂഷണത്തിനിരയാവുന്നു. ഇതിനെതിരെ സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ അടുത്ത സുഹൃത്തായി മാറണം ഇതിലൂടെ കുട്ടികളില്‍ ആത്മവിശ്വാസവും വിശ്വസ്തതയും ഉടലെടുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി
 സ്‌ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിക്ക് റോസാപ്പൂക്കളും 'ഒരു അച്ഛന്‍ മകള്‍ക്ക് അയച്ച കത്ത്' എന്ന പുസ്തകവും നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത് .

അനുപം  എന്‍ വി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍  സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്സണ്‍ ദര്‍ശന പികെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിജ്ഞ ചൊല്ലികൊടുത്തു. വിദ്യാര്‍ത്ഥികളുടെ ബാലസൗഹൃദ ചലച്ചിത്ര കൂട്ടായ്മ പ്രശസ്ത കലാകാരന്‍ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബാലാവകാശ സന്ദേശം ബാന്‍ഡ് കൈമാറല്‍ സ്‌കൂള്‍ ലീഡര്‍ റിഫ ഷെറിന്‍ കെ കെ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത്,  ജില്ലാഭരണകൂടം ,  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി,  വിദ്യാഭ്യാസ വകുപ്പ്, പന്തലായനി ബ്ളോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി,  അത്തോളി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ നാഷണല്‍ സര്‍വീസ് സ്‌കീം , തുടങ്ങിയവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ കെഎം  അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍  ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ എം വേലായുധന്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് ആലോക്കി മീത്തല്‍ ,   അത്തോളി വാര്‍ഡ് മെമ്പര്‍ ഷീബാ  രാമചന്ദ്രന്‍ ,  പ്രിന്‍സിപ്പല്‍ ഇന്ദു ആര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ബിജേഷ് ടിപി, ഹെഡ്മിസ്ട്രസ് ലതാ കാരാടി,  പിടിഎ പ്രസിഡണ്ട് ഒ. കെ മനോജ്, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിബു കെ.വി , ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ തുടങ്ങിയവര്‍ സംസാരിച്ചു. സബ് ഇന്‍സ്പെക്ടര്‍  പ്രശാന്ത് ആര്‍ എല്‍  വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിയമങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ അല്‍ക്ക അജിത്ത് സ്വാഗതവും  ഗംഗ എസ് നന്ദിയും പറഞ്ഞു.

date