Skip to main content

കണ്ടെത്താനുള്ള ക്ലൂ ഇങ്ങനെ

 

പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും , ഫോണ്‍ നമ്പരും മറ്റ് വിവരങ്ങളും  അടങ്ങുന്ന ക്ലൂ എന്ന മൊബൈല്‍ ആപ് ് ഉപയോഗപ്പെടുത്താം. ബാഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രവുഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ പ്രേരാമ്പ്ര ശാഖയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ്  അനില്‍ പ്രസാദ്, എന്നിവരുടെ നേത്യത്വത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്റ്റോറന്റ് ടോയ്ലെറ്റ് കണ്ടെത്താനാകും. ഡയമണ്ട് പ്ലസ്,ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പാര്‍ക്കിംഗ് സ്പേസിന്റെ ലഭ്യതയും ആപ്പിലൂടെ മനസ്സിലാക്കാം. പൊതുജനങ്ങള്‍ക്കും റസ്റ്റോറന്റുകള്‍ക്കും  പരസ്പരം ഗുണം ചെയ്യുന്ന രീതിയിലാണ്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

date