Skip to main content

വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു

 

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ജില്ലാ കാര്യാലയത്തില്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് പ്രതിമാസ വാടകക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഒഴികെ ഒരു എ.സി കാര്‍ നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ ഫോറം ജില്ലാമിഷനില്‍ നിന്നും ലഭിക്കും. വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പടെയുള്ള അപേക്ഷ  ഈ മാസം 21 ന് വൈകിട്ട് 4 മണിക്കു മുന്‍പ് ലഭിക്കണം. വിലാസം: ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍ പി.ഒ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2373678.

date