Skip to main content

വായ്പകള്‍ക്ക് അപേക്ഷിക്കാം

 

       എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ നടപ്പാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളായ കെസ്രു, ജോബ് ക്ലബുകള്‍ മുഖേന വായ്പകള്‍ക്ക് അപേക്ഷിക്കാം. 21നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കെസ്രു സ്‌കീം മുഖേന പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. 20%സര്‍ക്കാര്‍ സബ്സിഡി അനുവദിക്കും. അപേക്ഷിക്കാനുള്ള വാര്‍ഷിക പരിധി 1ലക്ഷം രൂപ.  2മുതല്‍ 5 വരെ അംഗങ്ങള്‍ക്ക് ജോബ് ക്ലബില്‍ 10 ലക്ഷംരൂപ വരെ ലോണ്‍ അനുവദിക്കും. 25% സബ്സിഡി അനുവദിക്കും. അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രായ പരിധി 21-45 നും മധ്യേ.  പട്ടിക ജാതി/വര്‍ഗ , ഭിന്നശേഷി  വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ അഞ്ചു വര്‍ഷം ഇളവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം  ഇളവും അനുവദിക്കും. അപേക്ഷാഫോറം കൊയിലാണ്ടി ടൗണ്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ലഭിക്കും.ഫോണ്‍ -0496-2630588 

 

date